പോർച്ചുഗീസ് ഗോൾ കീപ്പർ ജോസെ സാ ഇനി വോൾവ്സിന്റെ വല കാക്കും

20210713 130954

പോർച്ചുഗീസ് ഗോൾ കീപ്പറായ ജോസെ സാ ഇനി പ്രീമിയർ ലീഗിൽ. വോൾവ്സ് ആണ് ജോസെയെ സൈൻ ചെയ്തത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും. വോൾവ്സിന്റെ ഗോൾ കീപ്പറായിരുന്ന റുയി പട്രിസിയോ ക്ലബ് വിട്ടതിനു പിന്നാലെയാണ് വോൾവ്സ് പുതിയ ഗോളിയെ എത്തിച്ചത്. 28കാരനായ ജോസെ ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിൽ നിന്നാണ് ഇംഗ്ലണ്ടിലേക്ക് എത്തുന്നത്.

2024വരെയുള്ള കരാർ ജോസെ വോൾവ്സിൽ ഒപ്പുവെക്കും. മുമ്പ് പോർട്ടോയിലും ജോസെ കളിച്ചിട്ടുണ്ട്. പോർച്ചുഗലിന്റെ യുവ ദേശീയ ടീമുകളുടെയും ഭാഗമായിട്ടുണ്ട്. നാഷൺസ് ലീഗ് നേടിയ പോർച്ചുഗൽ ടീമിന്റെയും ഭാഗമായിരുന്നു. 2018ൽ ആയിരുന്നു താരം ഒളിമ്പിയാകോസിൽ എത്തിയത്. ഒളിമ്പിയാകോസിന് ഒപ്പം മൂന്ന് കിരീടങ്ങൾ താരം നേടിയിയിട്ടുണ്ട്. 7 മില്യൺ ആയിരിക്കും ട്രാൻസ്ഫർ തുക.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിൽ സാഞ്ചോയ്ക്ക് ഇന്ന് മെഡിക്കൽ
Next articleകൺസോര്‍ഷ്യത്തിൽ ചേരുവാന്‍ തയ്യാറാണെന്ന് ബംഗ്ലാദേശ്, ഇന്ത്യയ്ക്ക് ലോകകപ്പ് ഒറ്റയ്ക്ക് നടത്തുവാനുള്ള ശേഷിയുണ്ട്