മാഞ്ചസ്റ്റർ യുണൈറ്റഡിൽ സാഞ്ചോയ്ക്ക് ഇന്ന് മെഡിക്കൽ

20210713 125650

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് യുവതാരം സാഞ്ചോ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ മെഡിക്കൽ പൂർത്തിയാക്കും. അതിനായി താരം ഇന്ന് കാരിങ്ടണിൽ എത്തും. രണ്ടാഴ്ച മുമ്പ് തന്നെ സാഞ്ചോയെ സ്വന്തമാക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചിരുന്നു. സാങ്കേതികതകൾ പൂർത്തിയാക്കനയി യൂറോ കപ്പ് കഴിയാൻ കാത്തിരിക്കുകയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്.

മെഡിക്കൽ പൂർത്തിയായാൽ ഔദ്യോഗികമായ വീഡിയോയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചോയുടെ ട്രൻസ്ഫർ പ്രഖ്യപിക്കും. ജർമ്മൻ ക്ലബയ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്ന് 72 മില്യൺ ഡോളറിനാണ് സാഞ്ചോ മാഞ്ചസ്റ്ററിലേക്ക് എത്തുന്നത്. 21കാരനായ താരം യുണൈറ്റഡിൽ അഞ്ചു വർഷത്തെ കരാർ ആകും ഒപ്പുവെക്കുക. ഇംഗ്ലണ്ടിനൊപ്പം യൂറോ കപ്പ് കഴിഞ്ഞ് നിരാശയിൽ എത്തുന്ന സാഞ്ചോ ജൂലൈ അവസാനത്തോടെ മാത്രമെ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിക്കുകയുള്ളൂ.

Previous articleഫോമിലേക്ക് മടങ്ങിയതിന് പൊള്ളാര്‍ഡിനും ബ്രാവോയ്ക്കും ക്രെഡിറ്റ് – ക്രിസ് ഗെയിൽ
Next articleപോർച്ചുഗീസ് ഗോൾ കീപ്പർ ജോസെ സാ ഇനി വോൾവ്സിന്റെ വല കാക്കും