ജീസുസ് ഇംഗ്ലണ്ടിൽ തന്നെ ഉണ്ടാകും, സ്പെയിനിലേക്ക് ഇല്ല

Newsroom

Img 20220610 215436
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസുസ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ ഉണ്ടാകും. ജീസുസിനായി റയൽ മാഡ്രിഡ് ശ്രമിക്കുന്നുണ്ട് എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ജീസുസ് സ്പെയിനിലേക്ക് പോകില്ല എന്നും അദ്ദേഹം ഇംഗ്ലണ്ടിൽ തന്നെ ഉണ്ടാകും എന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലണ്ട ഏത് ക്ലബാണെന്ന് ജീസുസ് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ജീസുസ് മാഞ്ചസ്റ്റർ സിറ്റി വിടും എന്ന് ഉറപ്പാണ്. ആഴ്സണലും ചെൽസിയും ആണ് ജീസുസിനായി രംഗത്ത് ഉള്ളത്. ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ 50 മില്യൺ യൂറോയുടെ ഓഫർ വെച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ വരുന്ന സീസണിലേക്ക് ആഴ്സണൽ തങ്ങളുടെ പ്രധാന ട്രാൻസ്ഫർ ടാർഗറ്റായി തീരുമാനിച്ചിരിക്കുന്നത് ജീസുസിനെയാണ്. ചെൽസി എന്നാൽ ഇതുവരെ താരവുമായി നേരിട്ട് ചർച്ചകൾ നടത്തിയിട്ടില്ല.

ഹാളണ്ടിനെ സിറ്റി ടീമിൽ എത്തിച്ചതോടെ ജീസുസിന്റെ സിറ്റിയിലെ കാലം കഴിഞ്ഞതായാണ് താരം അനുമാനിക്കുന്നത്. അടുത്ത വർഷം വരെ മാത്രമാണ് മാഞ്ചസ്റ്റർ സിറ്റിയിൽ ജീസുസിന് കരാർ ഉള്ളത്.