പോർച്ചുഗീസ് മധ്യനിര താരത്തെ വോൾവ്സ് സ്വന്തമാക്കുന്നു

ഒരു പോർച്ചുഗീസ് താരം കൂടെ വോൾവ്സിലേക്ക് എത്തുന്നു. സ്‌പോർട്ടിംഗ് ലിസ്ബന്റെ മിഡ്‌ഫീൽഡറായ പലിൻഹയെ ആണ് വോൾവ്സ് സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുന്നത്. 20 മില്യൺ യൂറോ ആണ് സ്പോർടിംഗ് ലിസ്ബൺ താരത്തിനായി ആവശ്യപ്പെടുന്നത്. 2012 മുതൽ സ്പോർടിംഗിന്റെ യുവ ടീമുകൾക്ക് ആയി പലിൻഹ കളിക്കുന്നുണ്ട്.

മുമ്പ് ബ്രാഗയ്ക്ക് ആയി ലോണിൽ താരം രണ്ട് സീസണിൽ കളിച്ചിട്ടുണ്ട്. സ്പോർടിംഗിൽ ഇതിനകം നൂറോളം മത്സരങ്ങൾ പലിൻഹ കളിച്ചിട്ടുണ്ട്. പോർച്ചുഗൽ ദേശീയ ടീമിനായി 14 മത്സരങ്ങൾ താരം ഇതിനകം കളിച്ചിട്ടുണ്ട്.