ബ്രസീൽ വണ്ടർ കിഡ് റൈനിയർ ജീസസ് ഇനി ഡോർട്മുണ്ടിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിന്റെ യുവതാരം റൈനിയർ ജീസുസ് ഇനി ഡോർട്മുണ്ടിൽ കളിക്കും. റൈനിയറിനെ രണ്ടു കൊല്ലത്തെ ലോൺ അടിസ്ഥാനത്തിൽ ഡോർട്മുണ്ടിലേക്ക് അയക്കാൻ റയൽ മാഡ്രിഡ് തീരുമാനിച്ചു. യൂറോപ്യൻ ഫുട്ബോളിൽ പരിചയസമ്പത്ത് ലഭിക്കാൻ ആണ് താരത്തെ ജർമ്മനിയിലേക്ക് അയക്കുന്നത്. ഫ്ലമെംഗോയുടെ യുവതാരമായിരുന്ന റൈനിയർ ജീസുസിനെ അടുത്ത കാലത്താണ് റയൽ മാഡ്രിഡ് സൈൻ ചെയ്തത്. 2026വരെയുള്ള കരാറിലാണ് താരം റയൽ മാഡ്രിഡിൽ എത്തിയത്.

17കാരനായ താരത്തിനായി 35 മില്യണോളം റയൽ മാഡ്രിഡ് മുടക്കിയിരുന്നു. ഡോർട്മുണ്ടിൽ രണ്ട് വർഷം കളിച്ചാൽ താരത്തിന് യൂറോപ്യൻ ഫുട്ബോളിൽ ആവശ്യമായ പരിചയ സമ്പത്ത് ലഭിക്കും എന്ന് റയൽ വിശ്വസിക്കുന്നു. ഈ കഴിഞ്ഞ സീസണിൽ ആയിരുന്നു റൈനിയർ ഫ്ലമെംഗോയുടെ സീനിയർ ടീമിന്റെ ഭാഗമായത്. വെറും 12 മത്സരങ്ങൾ മാത്രം കളിച്ച താരം ആറു ഗോളുകൾ ഫ്ലമെംഗോയ്ക്കായി നേടി. ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകളുടെ ഓഫറുകൾ നിരസിച്ചാണ് താരം റയലിലേക്ക് എത്തിയത്.