മാഞ്ചസ്റ്റർ ടീമുകൾക്ക് ഒരാഴ്ച അധികം വിശ്രമം നൽകും

- Advertisement -

മാഞ്ചസ്റ്റർ ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡിനും മാഞ്ചസ്റ്റർ സിറ്റിക്കും ഒരാഴ്ച അധികം വിശ്രമം ലഭിക്കും.
അടുത്ത സീസൺ പ്രീമിയർ ലീഗ് സെപ്റ്റംബർ രണ്ടാം വാരത്തിൽ തന്നെ തുടങ്ങാനാണ് പ്രീമിയർ ലീഗ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പ്രീമിയർ ലീഗിലെ ഈ രണ്ട് ക്ലബുകൾക്ക് ഒരാഴ്ച അധികം വിശ്രമം നൽകാൻ പ്രീമിയർ ലീഗ് തീരുമാനിച്ചു. യൂറോപ്യൻ ടൂർണമെന്റുകളിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ വരെയും മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ സെമി ഫൈനൽ വരെയും എത്തിയിരുന്നു.

ഇരു ടീമുകൾക്കും ഈ ആഴ്ച മാത്രമാണ് സീസൺ അവസാനിച്ചത്. പ്രീമിയർ ലീഗ് സീസൺ ജൂലൈയിൽ തന്നെ അവസാനിച്ചിരുന്നതിനാൽ മറ്റു ക്ലബുകൾക്ക് കൂടുതൽ വിശ്രമം ലഭിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. സിറ്റിക്കും യുണൈറ്റഡിനും സീസൺ ആരംഭിക്കുന്ന ആദ്യ ആഴ്ചയിൽ മത്സരം ഉണ്ടാകില്ല. എന്നാൽ യൂറോപ്പയിൽ കളിച്ച വോൾവ്സിനും ചാമ്പ്യൻസ് ലീഗിൽ ഉണ്ടായിരുന്ന ചെൽസിക്കും ഈ ആനുകൂല്യമില്ല.

Advertisement