എവർട്ടൺ ഡിഫൻഡർ ആയ ജറാഡ് ബ്രാന്ത്‌വെയ്റ്റിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ബിഡ് സമർപ്പിച്ചതായി ഡേവിഡ് ഓൺസ്റ്റൈൻ റിപ്പോർട്ട് ചെയ്യുന്നു. 21കാരനായ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ തയ്യാറാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോൾ യുണൈറ്റഡ് 50 മില്യന്റെ ബിഡ് ആണ് നൽകിയിരിക്കുന്നത്. എവർട്ടൺ 65 മില്യൺ എങ്കിലും വേണം എന്നാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ബിഡും നിരസിക്കപ്പെടാൻ ആണ് സാധ്യത.
സെൻ്റർ ബാക്കിനായുള്ള റെക്കോർഡ് തുക തന്നെ യുണൈറ്റഡ് നൽകേണ്ടി വരും എന്നാണ് എവർട്ടൺ പറയുന്നത്. ലെഫ്റ്റ് ഫൂട്ടഡ് സെന്റർ ബാക്ക് കൂടിയായ താരം വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ കരുത്താകും. വരാനെ ക്ലബ് വിട്ടത് കൊണ്ട് യുണൈറ്റഡ് ഒരു പുതിയ സെന്റർ ബാക്കിനെ അന്വേഷിക്കുകയാണ്. ബയേണിന്റെ ഡി ലിറ്റിനെ യുണൈറ്റഡ് സ്വന്തമാക്കുന്നുണ്ട്. അതിനൊപ്പം ആണ് ബ്രാന്ത്വൈറ്റിനെ കൂടെ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ സീസണിൽ യുണൈറ്റഡിനെ ഏറ്റവും അലട്ടിയത് ഡിഫൻസിലെ പരിക്ക് ആയിരുന്നു. സീസൺ അവസാനം കസെമിറോ വരെ യുണൈറ്റഡ് ഡിഫൻസിൽ കളിക്കേണ്ടി വന്നിരുന്നു. ബ്രാന്ത്വൈറ്റും ഡി ലിറ്റും എത്തുക ആണെങ്കിൽ യുണൈറ്റഡിന്റെ ഡിഫൻസ് അതിശക്തമാകും.
ബോസ്‌നിയ ആൻഡ് ഹെർസഗോവിനയ്‌ക്കെതിരെ പകരക്കാരനായി ഈ മാസം ഇംഗ്ലണ്ടിനായി ബ്രാന്ത്‌വെയ്‌റ്റ് അരങ്ങേറ്റം കുറിച്ചിരുന്നു, എന്നാൽ 2024 യൂറോയ്‌ക്കുള്ള ഗാരെത് സൗത്ത്ഗേറ്റിൻ്റെ 26 അംഗ ടീമിൽ ഇടം കിട്ടിയില്ല. 2020 മുതൽ ബ്രൈറ്റണിൽ ഉണ്ട്. മുമ്പ് ലോണിൽ പി എസ് വിക്ക് ആയും കളിച്ചിട്ടുണ്ട്.