Picsart 23 06 28 15 57 27 895

ജെയിംസ് മാഡിസൺ ഇനി ടോട്ടനം താരം

ഈ വർഷം പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ട ലെസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് മധ്യനിര താരം ജെയിംസ് മാഡിസൺ ഇനി ടോട്ടനം ഹോട്‌സ്പറിൽ. ഏതാണ്ട് 40 മില്യൺ പൗണ്ടിനു ആണ് ഇംഗ്ലീഷ് താരത്തെ ടോട്ടനം സ്വന്തമാക്കുന്നത്.

വളരെ നേരത്തെ താരവും ആയി ടോട്ടനം വ്യക്തിഗത ധാരണയിൽ എത്തിയിരുന്നു. തുടർന്നു ക്ലബും ആയി ടോട്ടനം ചെയർമാൻ ഡാനിയേൽ ലെവി നേരിട്ടു നടത്തിയ ചർച്ചക്ക് ഒടുവിൽ ആണ് ലെസ്റ്റർ സിറ്റിയും ആയി അവർ കരാറിൽ എത്തിയത്. മെഡിക്കൽ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

Exit mobile version