ഡക്ലൻ റൈസ്

റൈസിന് ആയുള്ള യുദ്ധത്തിനു അന്ത്യം ആവുന്നു, മാഞ്ചസ്റ്റർ സിറ്റി താരത്തിനെ സ്വന്തമാക്കുന്നതിൽ നിന്നു പിന്മാറി

വെസ്റ്റ് ഹാം യുണൈറ്റഡ് ക്യാപ്റ്റൻ ഡക്ലൻ റൈസിന് ആയി ഇനി മാഞ്ചസ്റ്റർ സിറ്റി ഓഫർ മുന്നോട്ട് വെക്കില്ല. നിലവിൽ ആഴ്‌സണൽ മുന്നോട്ട് വച്ച ഒരു ബ്രിട്ടീഷ് താരത്തിന് ആയുള്ള 105(134 മില്യൺ യൂറോ) മില്യൺ പൗണ്ട് തുക മുന്നോട്ട് വക്കാൻ സിറ്റി നിൽക്കില്ല എന്നാണ് റിപ്പോർട്ട്. ഇതോടെ നിലവിൽ താരത്തിന് ആയി ആഴ്‌സണൽ മാത്രം ആണ് രംഗത്ത്. നിലവിൽ ആഴ്‌സണൽ മുന്നോട്ട് വച്ച 100 മില്യൺ പൗണ്ട് കൂടെ 5 മില്യൺ പൗണ്ട് ആഡ് ഓൺ തുക രണ്ടു വർഷത്തിൽ നൽകണം എന്നാണ് വെസ്റ്റ് ഹാം നിലപാട്.

അതേസമയം നാലു, അഞ്ചു വർഷത്തിൽ പണം നൽകാം എന്നാണ് ആഴ്‌സണൽ നിലപാട്. നിലവിൽ ആഴ്‌സണലും വെസ്റ്റ് ഹാമും ഈ വിഷയത്തിൽ വേഗമേറിയ ചർച്ചകൾ നടത്തുകയാണ്. നിലവിൽ വിട്ടു വീഴ്ചക്ക് ആഴ്‌സണൽ തയ്യാറാവും എന്നാണ് റിപ്പോർട്ട്. അതേസമയം എത്രയും പെട്ടെന്ന് ആഴ്‌സണലിലേക്കുള്ള നീക്കം പൂർത്തിയാക്കണം എന്നു വെസ്റ്റ് ഹാമിനോട് ഡക്ലൻ റൈസിന്റെ ടീം ആവശ്യപ്പെട്ടത് ആയും റിപ്പോർട്ട് ഉണ്ട്. തങ്ങളുടെ മധ്യനിരയിലെ പ്രധാന താരം ആയി ഇംഗ്ലീഷ് താരം റൈസിനെ എത്തിക്കുക എന്നത് പരിശീലകൻ മിഖേൽ ആർട്ടെറ്റയുടെ പ്രധാന ലക്ഷ്യം ആയിരുന്നു.

Exit mobile version