യുവന്റസ് വിടാൻ ഡി ലിറ്റ് ശ്രമിക്കുന്നു, താരത്തിനായി ചെൽസി ശ്രമിച്ചേക്കും

Nihal Basheer

Download the Fanport app now!
Appstore Badge
Google Play Badge 1

കരാർ നീട്ടാൻ ഉള്ള ചർച്ചകൾ വഴി മുട്ടിയതോടെ യുവന്റസ് വിടാൻ മത്തിയാസ് ഡി ലൈറ്റ് ശ്രമിക്കുന്നു. മിലാനിൽ വെച്ചു താരത്തിന്റെ ഏജന്റും യുവന്റസും തമ്മിൽ നടത്തിയ കരാർ ചർച്ചകളിൽ തീരുമാനം ഉണ്ടായില്ല. 2024 ആണ് യുവന്റസുമായുള്ള ഡിലൈറ്റിന്റെ കരാർ അവസാനിക്കുന്നത്. 120 മില്യൺ യൂറോയുടെ റിലീസ് ക്ലോസും നിലവിലെ കരാറിൽ അടങ്ങിയിട്ടുണ്ട്. കരാർ പുതുക്കി 2026 വരെ നീട്ടാൻ ആയിരുന്നു ടീമിന്റെ തീരുമാനം. ആദ്യ ദിനം പ്രതീക്ഷിച്ച പോലെ നടന്നില്ലെങ്കിലും തുടർന്നും താരവുമായി ചർച്ച നടത്താൻ ആണ് യുവന്റസ് തീരുമാനം.

പക്ഷെ നിലവിൽ ചെൽസി താരത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട് എന്നാണ് സൂചനകൾ. മാനേജർ തോമസ് ടൂഷലിനും ഡച്ച് പ്രതിരോധ താരത്തിൽ താൽപര്യമുണ്ട്. ഡിലിറ്റിനെ വിട്ടു കിട്ടാൻ വേണ്ടി ഉയർന്ന തുക ചെലവാക്കേണ്ടി വന്നേക്കാമെങ്കിലും തങ്ങളുടെ ഒരു പ്ലെയറെ ഡീലിൽ ഉൾപ്പെടുത്താനാണ് ചെൽസിയുടെ തീരുമാനം. എങ്കിലും ടീമിലെ പ്രതിരോധത്തിന്റെ നെടുംതൂണായിരുന്ന കെല്ലിനി ടീം വിട്ടത്തിന് പിറകെ ഡി ലൈറ്റിനെ കൂടി വിട്ട് കൊടുക്കാൻ യുവന്റസ് തയ്യാറാകുമോ എന്നുള്ളത് ഉറപ്പില്ല. തങ്ങളുടെ പുതിയ ടീം കെട്ടിപ്പടുക്കുമ്പോൾ അതിലെ പ്രധാനതാരങ്ങളിൽ ഒരാളായി കാണുന്നയാളാണ് മുൻ അയക്‌സ് ക്യാപ്റ്റൻ കൂടിയായിരുന്ന ഡിലൈറ്റ്.

ചെൽസി ഉയർന്ന തുക നൽകാൻ സന്നദ്ധമാണെങ്കിൽ താരത്തെ കൈമാറാൻ യുവന്റസ് സന്നദ്ധമായേക്കും.പക്ഷെ ഒരു താരത്തെ കൂടി ചേർത്തുള്ള ഡീൽ ആണ് ചെൽസി സമർപ്പിക്കുന്നത് എങ്കിൽ യുവന്റസ് വഴങ്ങാൻ സാധ്യത ഇല്ല.