യുവന്റസ് വിട്ട പൗലോ ഡിബാല ഇന്റർ മിലാനിലേക്ക് അടുക്കുന്നു. ഇന്നലെ ഇറ്റലിക്ക് എതിരായ മത്സരത്തിന് ശേഷം സംസാരിച്ച ഡിബാല താൻ ഇറ്റലിയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു. അടുത്ത നീക്കത്തെ കുറിച്ച് ആലോചിച്ച് ആശങ്ക ഇല്ല എന്ന് ഡിബാല പറഞ്ഞു. തനിക്ക് പ്രീമിയർ ലീഗും ലാലിഗയും ഒക്കെ കളിക്കണം എന്നുണ്ട്. എന്നാൽ താൻ ഇറ്റലിയിൽ കംഫർട്ടബിൾ ആണ്. ഡിബാല പറഞ്ഞു.
ഡിബാലക്ക് 3 വർഷത്തെ കരാർ ഇന്റർ മിലാൻ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് വിവരങ്ങൾ. 7 മില്യൺ യൂറോ വേതനമായും ഇന്റർ മിലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിബാലയുടെ ഏജന്റും ഇന്റർ മിലാനും വരും ദിവസങ്ങളിൽ വീണ്ടും ചർച്ചകൾ നടത്തും എന്ന് ഫബ്രിസിയോ പറയുന്നു.
അർജന്റീന താരത്തിന്റെ യുവന്റസിലെ കരാർ അവസാനിച്ചതോടെ താരം ഫ്രീ ഏജന്റായി മാറിയിരിക്കുകയാണ്.