ഫ്രാങ്ക് റിബറി സീരി എയിൽ തുടരും, ഒരു വർഷത്തേക്ക് കൂടെ കരാർ പുതുക്കി

38കാരനായ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി സീരി എയിൽ തുടരും. സീരി എയിലെ ക്ലബായ സാലെർനിറ്റാനയിലാണ് റിബറി കളിക്കുന്നത്‌. കഴിഞ്ഞ സീസണിൽ ആയിരുന്നു ഫ്രീ ഏജന്റായിരുന്ന റിബറി ഒരു വർഷത്തെ കരാറിൽ സാലർനിറ്റനയിൽ എത്തിയത്‌. ക്ലബിനെ റിലഗേഷനിൽ നിന്ന് രക്ഷിച്ച റിബറി അവിടെ തന്നെ തുടരാൻ തീരുമാനിക്കുക ആയിരുന്നു‌.

1.5 മില്യൺ സാലറി താരത്തിന് ഒരു സീസണിൽ ലഭിക്കും. ഫിയൊറെന്റിനയിൽ നിന്നായിരുന്നു താരം ഇവിടേക്ക് എത്തിയത്. രണ്ടു വർഷത്തോളം റിബറി ഫിയൊറെന്റിനക്ക് ഒപ്പമുണ്ടായിരുന്നു. ഈ സീസണ് ശേഷം ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ആണ് റിബറി ആഗ്രഹിക്കുന്നത്. 12 വർഷത്തോളം ബയേൺ മ്യൂണിക്കിൽ കളിച്ച ശേഷം ആയിരുന്നു റിബറി ഫിയൊറെന്റിനയിൽ എത്തിയത്. ബയേണൊപ്പം 23 കിരീടങ്ങൾ റിബറി നേടിയിരുന്നു.