സെനഗൽ താരം ഇസ്മയില സാർ മാഴ്സെയിൽ

Wasim Akram

വാട്ഫോർഡിന്റെ 25 കാരനായ സെനഗൽ മുന്നേറ്റനിര താരം ഇസ്മയില സാർ ഫ്രഞ്ച് ക്ലബ് മാഴ്സെയിൽ ചേരും. ഇംഗ്ലീഷ് ക്ലബും ആയി ഒരു വർഷത്തെ മാത്രം കരാർ ബാക്കിയുള്ള വിങറെ വിൽക്കാൻ അവർ ഫ്രഞ്ച് ക്ലബും ആയി ധാരണയിൽ എത്തി. മാഴ്സെയുടെ ഓഫർ സാർ ഉടൻ സ്വീകരിക്കുക ആയിരുന്നു.

ഇസ്മയില സാർ

2028 വരെ താരവും ആയി മാഴ്സെ കരാറിൽ ഒപ്പ് വെക്കും എന്നാണ് റിപ്പോർട്ട്. നല്ല വേഗമുള്ള ആഫ്രിക്കൻ വിങർ തങ്ങളുടെ കളിയുടെ ശൈലിക്ക് അനുയോജ്യമാണ് എന്നാണ് മാഴ്സെ പരിശീലകൻ മാർസലീനോ കരുതുന്നത്. നല്ല പ്രതിഭ ഉണ്ടെങ്കിലും വാട്ഫോർഡിൽ പ്രീമിയർ ലീഗിൽ വലിയ പ്രകടനം നടത്താൻ താരത്തിന് ആയിരുന്നില്ല. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ 10 ഗോളുകളും 7 അസിസ്റ്റുകളും താരം നേടിയിരുന്നു. സെനഗലിന് ആയി 54 കളികളിൽ 11 ഗോളുകൾ ആണ് സാർ നേടിയത്.