ആഴ്സണൽ ശ്രമങ്ങൾ അവസാനിപ്പിച്ചു, കൈസെദോ ബ്രൈറ്റണിൽ തുടരും

Newsroom

20230201 000506
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ഈ സീസണിന്റെ ബാക്കി സമയവും കൈസെദോ ബ്രൈറ്റണിൽ തന്നെ തുടരും. താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആഴ്സണൽ അവസാനിപ്പിച്ചിരിക്കുകയാണ്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണൽ കൈസെദോക്ക് ആയി 70 മില്യന്റെ ബിഡ് വരെ സമർപ്പിച്ചിരുന്നു. പക്ഷെ ആ ബിഡും സ്വീകരിക്കൺ ബ്രൈറ്റൺ തയ്യാറായില്ല. കൈസേദോയെ വിൽക്കേണ്ട കാര്യമില്ല എന്ന് ബ്രൈറ്റൺ ഉറച്ച നിലപാട് എടുക്കുക ആയിരുന്നു.

കൈസെദോ 23 01 27 19 00 17 047

ഇനി മണിക്കൂറു മാത്രമേ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഉള്ളൂ. അതുകൊണ്ട് തന്നെ കൈസോദേ ബ്രൈറ്റണിൽ തൂടരും എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. കൈസേദോയെ സൈൻ ചെയ്യാൻ ആകില്ല എന്ന് ഉറപ്പായതിനു പിന്നാലെ ആഴ്സണൽ ചെൽസിയുടെ മധ്യനിര താരമായ ജോർഗീഞ്ഞോയെ സ്വന്തമാക്കിയിരുന്നു.