കനേഡിയൻ വിംഗറെ സ്വന്തമാക്കുന്നതിന് അടുത്ത് ഇന്റർ മിലാൻ

Newsroom

Picsart 23 04 27 17 17 22 183
Download the Fanport app now!
Appstore Badge
Google Play Badge 1

കനേഡിയൻ വിംഗർ ടാജോൺ ബുക്കാനനുവേണ്ടിയുള്ള ഇന്റർ മിലാൻ ശ്രമം അന്തിമ ഘട്ടത്തിൽ ആണ് എന്ന് റിപ്പോർട്ടുകൾ. ക്ലബ് ബ്രൂഷിന്റെ താരമായ ബുക്കനാൻ ഈ സീസണിൽ, ക്ലബ് ബ്രൂഗിനായി 30 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ആറ് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Picsart 23 04 27 17 16 48 048

24-കാരനായ വിംഗറുമായി ഏതാനും മാസങ്ങളായി ഇന്റർ മിലാൻ ചർച്ചകൾ നടത്തുന്നുണ്ട്. ഇന്റർ ഡയറക്‌ടർ പിയറോ ഓസിലിയോ, ബുക്കാനനുമായി മാർച്ചിൽ മിലാനിലെ ബൾഗാരി ഹോട്ടലിൽ വെച്ച് ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബുക്കാനന് വേണ്ടി ഏകദേശം €15m ആണ് ക്ലബ് ബ്രൂഷ് ഇന്റർ മിലാനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചാൽ മാത്രമെ ഈ ട്രാൻസ്ഫർ ഇനി അടുത്ത ഘട്ടത്തിലേക്ക് പോവുകയുള്ളൂ.