704/3 എന്ന നിലയിൽ ശ്രീലങ്കയുടെ ഡിക്ലറേഷന്‍, അയര്‍ലണ്ടിന് രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടം

Sports Correspondent

Angelomatthews
Download the Fanport app now!
Appstore Badge
Google Play Badge 1

ഗോളിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 704/3 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്തു. അതിന് ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് 54/2 എന്ന നിലയിലാണ്.

158 റൺസിന് ശ്രീലങ്കയുടെ സ്കോറിന് പിന്നിലുള്ള അയര്‍ലണ്ടിന് വേണ്ടി 18 റൺസുമായി ആന്‍ഡ്രൂ ബാല്‍ബിര്‍ണേയും 7 റൺസ് നേടി ഹാരി ടെക്ടറും ആണ് ക്രീസിലുള്ളത്.

ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 704/3 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നിഷാന്‍ മധുഷ്ക(205), ദിമുത് കരുണാരത്നേ(115), കുശൽ മെന്‍ഡിസ്(245), ആഞ്ചലോ മാത്യൂസ്(100*) എന്നിവരാണ് ശ്രീലങ്കയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത്. മാത്യൂസ് തന്റെ ശതകം പൂര്‍ത്തിയാക്കിയ ഉടന്‍ ശ്രീലങ്ക ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.