സാഞ്ചോ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം ചേരും

20210809 123032
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് സാഞ്ചോ ഇന്ന് യുണൈറ്റഡ് ടീമിനൊപ്പം ചേരും. താരം കാരിങ്ടണിൽ എത്തി ക്ലബിനൊപ്പം പരിശീലനം ആരംഭിക്കും. പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഒരു മത്സരം പോലും സാഞ്ചോ കളിച്ചിരുന്നില്ല. എങ്കിലും താരം പൂർണ്ണ ആരോഗ്യവാൻ ആണെന്നും സാഞ്ചോ ലീഡ്സ് യുണൈറ്റഡിന് എതിരായ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ ഉണ്ടാകും എന്നും ഒലെ പറഞ്ഞിരുന്നു. സാഞ്ചോ മാത്രമല്ല കവാനിയും ഇന്ന് സ്ക്വാഡിനൊപ്പം ചേരാൻ സാധ്യതയുണ്ട്. കോപ അമേരിക്കയിലും സാഞ്ചോ യൂറോ കപ്പിലും കളിച്ചതിനാൽ ആണ് രണ്ട് താര ങ്ങൾ മ് കൂടുതൽ വിശ്രമം എടുത്തത്.

ക്വാരന്റൈനിൽ ഉള്ള വരാനെ മാത്രമാകും പിന്നെ യുണൈറ്റഡ് ടീമിനൊപ്പം ചേരാൻ ഉള്ളത്. വരാനെ രണ്ടു ദിവസം കൂടെ ക്വാരന്റൈനിൽ കഴിഞ്ഞ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പുവെക്കും. വരാനെയും ലീഡ്സിന് എതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleആൻഡി റൊബേർട്സണ് പരിക്ക്
Next articleബോജൻ ഇനി ഇനിയേസ്റ്റക്ക് ഒപ്പം ജപ്പാനിൽ