ഇലിമാൻ എൻഡിയായെ എവർട്ടൺ സ്വന്തമാക്കി

Newsroom

ഷെഫീൽഡ് യുണൈറ്റഡിന്റെ വളർന്നുവരുന്ന പ്രതിഭയായ ഇലിമാൻ എൻഡിയായെ എവർട്ടൺ സ്വന്തമാക്കി. താരത്തിന്റെ സൈനിംഗ് എവർട്ടൺ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 24കാരനായ സെനഗലീസ് വിംഗർ ഒളിമ്പിക് മാഴ്സെയിൽ ഈ കഴിഞ്ഞ സീസണിൽ ശ്രദ്ധേയമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത് നിരവധി ക്ലബുകൾ എൻഡിയായെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും താരം എവർട്ടൺ തിരഞ്ഞെടുക്കുക ആയിരുന്നു.

എവർട്ടൺ 24 06 25 14 53 06 850

കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു എൻഡിയായെ മാഴ്സെ സ്വന്തമാക്കിയത്. അവിടെ 30ലധികം ലീഗ് മത്സരങ്ങളിൽ താരം കളിച്ചു. 19 മില്യൺ ആണ് എവർട്ടൺ താരത്തിനായി നൽകുക‌. അഞ്ച് വർഷത്തെ കരാർ ഇലിമാൻ ക്ലബിൽ ഒപ്പുവെച്ചു. 2019 മുതൽ നാലു വർഷത്തോളം ഷെഫീൽഡ് യുണൈറ്റഡിനായി താരം കളിച്ചു. സെനഗൽ ദേശീയ ടീമിനായി 20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.