ഇക്കാർഡി തുർക്കിയിലേക്ക് പോകാൻ സാധ്യത

ട്രാൻസ്ഫർ വിൻഡോയിൽ അവസാന ഘട്ടത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ സ്‌ട്രൈക്കർ ആയ മൗറോ ഇക്കാർഡി തുർക്കിയിലേക്ക് പോകാൻ ഒരുങ്ങുന്നു. തുർക്കി ക്ലബായ ഗലറ്റസറെ ആണ് ഇക്കാർഡിയെ സൈൻ ചെയ്യാൻ ഒരുങ്ങുന്നത്. ലോണിൽ ആകും താരം തുർക്കിയിലേക്ക് പോവുക. ഇരു ക്ലബുകളും ഡീൽ പൂർത്തിയാക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ്.

ഇക്കാർഡിയുടെ വേതനം ആണ് ഇപ്പോൾ ഇരു ടീമുകളുടെയും പ്രധാന ചർച്ച‌. അതിൽ ധാരണ ആയാൽ ഈ നീക്കം നടക്കും. തുർക്കിയിലെ ട്രാൻസ്ഫർ വിൻഡോ സെപ്റ്റംബർ 8നു മാത്രമേ അവസാനിക്കുകയുള്ളൂ എന്നതിനാൽ പി എസ് ജി ക്ക് സമയമുണ്ട്.

ഇക്കാർഡി

ഇക്കാർഡിയെ വിൽക്കാൻ കഴിഞ്ഞ സീസൺ മുതൽ പി എസ് ജി ശ്രമിക്കുന്നുണ്ട്. എന്നാൽ താരത്തിന്റെ ഉയർന്ന വേതനം കാരണം ആരും താരത്തെ വാങ്ങാൻ തയ്യാറായുരുന്നുല്ല. ഇന്റർ വിട്ട് രണ്ട് സീസൺ മുമ്പ് പാരീസിൽ എത്തിയപ്പോൾ ഇക്കാർഡി തിളങ്ങിയിരുന്നു എങ്കിലും സൂപ്പർ താരങ്ങളുടെ നീണ്ട നിര ഉള്ളത് കൊണ്ട് ഇക്കാർഡിക്ക് അധികം അവസരങ്ങൾ ഒഇ എസ് ജിയിൽ പിന്നെ ലഭിച്ചിരുന്നില്ല.