ചെൽസിയുടെ ഹഡ്സൺ ഒഡോയ് ഫുൾഹാമിലേക്ക് എത്തുന്നു

Newsroom

ഹഡ്സൺ ഒഡോയ് അവസാനം ചെൽസി വിടുന്നു. താരത്തെ അടുത്ത ദിവസങ്ങളിൽ തന്നെ ഫുൾഹാം സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ. നാലു മില്യന്റെ ബിഡ് ഫുൾഹാം സമർപ്പിച്ചിട്ടുണ്ട്‌. ഫുൾഹാമുമായി താരം കരാർ ധാരണയിലും എത്തി. ചെൽസി 8 മില്യൺ പൗണ്ടോളമാണ് ഹഡ്സൺ ഒഡോയിക്കായി ചോദിക്കുന്നത്‌‌.

Picsart 23 07 28 15 17 08 114

ചെൽസിയിൽ കളിക്കാൻ അവസരം ഇല്ലാത്തതിനാൽ താരം കഴിഞ്ഞ സീസണിൽ ലോണിൽ ജർമ്മനിയിൽ ആയിരുന്നു കളിച്ചത്‌. ജർമ്മൻ ക്ലബായ ബയർ ലെവർകൂസണിലെ ലോൺ കഴിഞ്ഞു അദ്ദേഹം തിരികെ എത്തിയിരുന്നു‌. ലെവർകൂസനായി ഒരു ഗോൾ പോലും നേടാൻ താരത്തിനായില്ല. 22കാരന് 2024 വരെ താരത്തിന് ചെൽസിയിൽ കരാറുണ്ട്. 2007 മുതൽ ചെൽസിക്ക് ഒപ്പം ഉണ്ട്. ചെൽസിക്ക് ആയി 72 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്.