ഹിഗ്വയിൻ പോയാലെന്താണ്, പോളിഷ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കി മിലാൻ

- Advertisement -

ഹിഗ്വയിൽ ചെൽസിയിൽ പോകേണ്ട താമസം പകരക്കാരനെ എ സി മിലാൻ കണ്ടെത്തി. മിലാന്റെ അറ്റാക്കിന് ശക്തി കൂട്ടാൻ വേണ്ടി പോളിഷ് സ്ട്രൈകർ ക്രിസ്റ്റോഫ് പിയാറ്റെക്കിനെയാണ് എ സി മിലാൻ സ്വന്തമാക്കിയത്. ഏകദേശം 40മില്യണോളം തുകയ്ക്കാണ് താരം മിലാനിലേക്ക് എത്തിയിരിക്കുന്നത്. ഈ സീസണിൽ ജിനോവയ്ക്കായി അത്യുഗ്രൻ ഫോമിലായിരുന്നു പിയാറ്റെക്ക്.

13 ഗോളുകൾ ഇതുവരെ സീരി എയിൽ അടിക്കാൻ പിയാറ്റെക്കിനായി. സീരി എയിലെ ആദ്യ ഏഴ് മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടാനും പിയാറ്റെക്കിനായിരു‌ന്നു. കഴിഞ്ഞ വർഷം മാത്രമാണ് പോളണ്ടിൽ നിന്ന് പിയാറ്റെക് ഇറ്റലിയിലേക്ക് എത്തിയത്. ഇറ്റലിയിൽ പെട്ടെന്ന് തന്നെ താരൻ ഫോമിലേക്ക് എത്തി.

4.5 വർഷത്തേക്കുള്ള കരാറാണ് പിയാറ്റെക്ക് മിലാനുമായി ഒപ്പുവെച്ചത്. അവസാന കുറച്ചു കാലമായി മോശം ഫോമിലുള്ള മിലാനെ പിയാറ്റെക്കിന് എങ്കിലും കരകയറ്റാൻ കഴിയുമോ എന്നാണ് ഫുട്ബോൾ ലോകം നോക്കുന്നത്.

Advertisement