മെസ്സിയെ പുറത്തിരുത്തിയത് പാളി, ബാഴ്സലോണക്ക് വൻ പരാജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സിക്ക് വിശ്രമം നൽകാനുള്ള പരിശീലകൻ വാല്വെർഡെയുടെ നീക്കം പാളി‌. കോപ ഡെൽ റെയിൽ ഇന്ന് നടന്ന മത്സരത്തിൽ ബാഴ്സലോണ വൻ പരാജയം തന്നെ നേരിട്ടു. ഇന്ന് സെവിയ്യയുടെ ഹോമിൽ ആദ്യ പാദ ക്വാർട്ടറിന് ഇറങ്ങിയ ബാഴ്സലോണ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോറ്റത്.

ബാഴ്സക്മായി പുതിയ സൈനിംഗ് കെവി പ്രിൻസ് ബോട്ടങ്ങ് ഇന്ന് ഇറങ്ങി എങ്കിലും ഒന്നും കാര്യമായി ചെയ്യാൻ അദ്ദേഹത്തിനായില്ല. രണ്ടാം പകുതിയിലാണ് സെവിയ്യ രണ്ട് ഗോളുകളും നേടിയത്. ബെൻ യെഡറും സെറാബിയയുമാണ് സെവിയ്യക്കായി ഗോളുകൾ നേടിയത്. കളിയിൽ ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചതും സെവിയ്യ തന്നെ ആയിരുന്നു. സുവാരസിനെയും കൗട്ടീനീയെയും ഇറക്കി നോക്കി എങ്കിലും ഒന്നു കൊണ്ടും ബാഴ്സക്ക് രക്ഷപ്പെടാൻ ആയില്ല. ക്വാർട്ടറിന്റെ രണ്ടാം പാദം അടുത്ത ആഴ്ച നൗകാമ്പിൽ വെച്ച് നടക്കും.