ആൻഡർ ഹെരേര പി എസ് ജി വിട്ട് അത്കറ്റിക് ക്ലബിൽ എത്തി

Newsroom

20220828 070850

പി എസ് ജിയുടെ മധ്യനിര താരമായ ആൻഡെർ ഹെരേര സ്പെയിനിലേക്ക് മടങ്ങിയെത്തി‌‌. ഹെരേരയെ ലോണിൽ ആണ് അത്ലറ്റിക് ക്ലബ് ടീമിലേക്ക് എത്തിച്ചത്. ലോണിന് അവസാനം താരത്തെ വാങ്ങാൻ അത്ലറ്റികിന് സാധിക്കും. രണ്ട് വർഷത്തെ കരാർ പി എസ് ജിയിൽ ബാക്കി ഉണ്ടായിരിക്കെ ആണ് ഹെരേരക്ക് ക്ലൻ മാറേണ്ടി വന്നത്.

മൂന്ന് സീസൺ മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടായിരുന്നു ഹെരേര പി എസ് ജിയിൽ എത്തിയത്‌. പി എസ് ജിക്ക് ഒപ്പം സ്ഥിരം സ്റ്റാർട്ടിങ് പൊസിഷനിൽ എത്താൻ ഹെരേരക്ക് ആയിരുന്നില്ല.

പുതിയ പരിശീലകൻ ഗാൽറ്റിയർ ക്ലബിൽ എത്തിയപ്പോൾ തന്നെ ഹെരേരയെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു. 32കാരനായ താരം അത്കറ്റിക് ബിലാബാവോയിലൂടെ ആയിരുന്നു യൂറോപ്യൻ ഫുട്ബോളിൽ ശ്രദ്ധ നേടിയിരുന്നത്‌. ബിൽബാവോയിൽ നിന്ന് ആണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. യുണൈറ്റഡിൽ അഞ്ചു സീസണുകളോളം ഹെരേര കളിച്ചിരുന്നു.