മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്ദ്രേ ഹെരേര ഇനി പാരീസ് സെയ്ന്റ് ജർമ്മനിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ഹെരേര ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് ചാംപ്യന്മാർക്കൊപ്പം ചേരുന്നത്. യുണൈറ്റഡിൽ കരാർ പുതുക്കാനുള്ള സാധ്യതകൾ അടഞ്ഞതോടെയാണ് താരം ഓൾഡ് ട്രാഫോഡ് വിട്ടത്.
29 വയസുകാരനായ ഹെരേര റയൽ സരഗോസയുടെ ജൂനിയർ ടീം വഴിയാണ് കരിയർ ആരംഭിക്കുന്നത്. 2011 ൽ അത്ലറ്റികോ ബിൽബാവോയിൽ ചേർന്ന താരം 2014 ൽ ആണ് ലൂയിസ് വാൻ ഹാൽ യുണൈറ്റഡ് പരിശീലകൻ ആയിരിക്കെ പ്രീമിയർ ലീഗിലേക്ക് മാറുന്നത്. യുനൈറ്റഡിനായി 132 മത്സരങ്ങൾ കളിച്ച താരം യുണൈറ്റഡിന് ഒപ്പം യൂറോപ്പ ലീഗ്, ലീഗ് കപ്പ്, കമ്യുണിറ്റി ഷീൽഡ്, എഫ് എ കപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട്. 2016 ൽ സ്പാനിഷ് ദേശീയ ടീമിലും താരത്തിന് പ്രവേശനം ലഭിച്ചു.
റാബിയോ പി എസ് ജി യിൽ നിന്ന് ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിൽ യുവന്റസിലേക്ക് മാറിയ പിറ്റേ ദിവസമാണ് ഹെരേര പകരക്കാരനായി എത്തുന്നത് എന്നതും കൗതുകമായി.