ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴ്സണ് സൗദിയിൽ നിന്ന് വലിയ ഓഫർ

Newsroom

Picsart 23 07 13 11 23 11 344
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പിൽ നിന്ന് ഒരു വലിയ താരം കൂടെ സൗദിയിലേക്ക് പോകും എന്ന് സൂചനകൾ. ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സണെ സ്വന്തമാക്കാൻ ഇപ്പോൾ രംഗത്ത് ഉള്ളത് സൗദി ക്ലബായ അൽ ഇത്തിഫാഖ് ആണ്‌. ഇത്തിഫാഖിന്റെ പുതിയ പരിശീലകനായ ജെറാഡിന്റെ സാന്നിധ്യം ഹെൻഡേഴ്സണെ സൗദിയിൽ എത്തിക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോൾ ഹെൻഡേഴ്സണ് ലിവർപൂളിൽ ലഭിക്കുന്നതിന്റെ മൂന്നിരട്ടി വേതനം ആണ് ഇത്തിഫാഖ് വാഗ്ദാനം ചെയ്തിരിക്കുന്നത്‌.

Picsart 23 07 13 11 23 28 638

ലിവർപൂളിൽ 33കാരനായ ഹെൻഡേഴ്സണ് 2025 വരെ ഇപ്പോൾ കരാർ ഉണ്ട്‌. ഈ സമ്മറിൽ ജെയിംസ് മിൽനറെ ഉൾപ്പെടെ മധ്യനിരയിൽ നിരവധി താരങ്ങളെ നഷ്ടപ്പെട്ട ലിവർപൂൾ ഹെൻഡേഴ്സണെ കൂടെ ക്ലബ് വിടാൻ അനുവദിക്കുമോ എന്നത് സംശയമാണ്. 2011ൽ സണ്ടർലാണ്ടിൽ നിന്നാണ് ഹെൻഡേഴ്സൺ ലിവർപൂളിൽ എത്തുന്നത്. ലിവർപൂളിന് വേണ്ടി 450ൽ അധികം മത്സരങ്ങൾ കളിച്ച ഹെൻഡേഴ്സൺ അവരുടെ കൂടെ ക്യാപ്റ്റനായി പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.

2015 മുതൽ ഹെൻഡേഴ്സൺ ലിവർപൂൾ ടീമിന്റെ ക്യാപ്റ്റനാണ്.