“താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഏറെ ഇഷ്ടപ്പെടുന്നു” – ആഞ്ചലോട്ടി

Img 20210603 003510
Credit: Twitter
- Advertisement -

റയൽ മാഡ്രിഡിന്റെ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട കാർലൊ ആഞ്ചലോട്ടി താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഏറെ ഇഷ്ടപ്പെടുന്നു എന്ന് വ്യക്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയൽ മാഡ്രിഡ് തിരികെ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആഞ്ചലോട്ടി. റൊണാൾഡോയെ താൻ ഏറെ ഇഷ്ടപ്പെടുന്നു എന്നും എന്നാൽ റൊണാൾഡോക്ക് യുവന്റസിന്റെ താരമായതിനാൽ അദ്ദേഹത്തിന്റെ ട്രാൻസ്ഫറിനെ കുറിച്ച് താൻ പറയുന്നത് ശരിയല്ല എന്നും ആഞ്ചലോട്ടി പറഞ്ഞു.

ആൾക്കാർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാലം കഴിഞ്ഞു എന്നാണ് പറയുന്നത്. എന്നാൽ അത് ശരിയല്ല. റൊണാൾഡോ കഴിഞ്ഞ സീസണുകളിൽ മുപ്പതും 35ഉം ഗോളുകൾ നേടി. അദ്ദേഹം 50 ഗോളുകൾ നേടുന്നില്ല എന്ന് കരുതി അദ്ദേഹത്തിന്റെ അവസാനമാണ് എന്ന് കരുതാൻ ആകില്ല എന്ന് ആഞ്ചലോട്ട് പറയുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിലാണ് ആഞ്ചലോട്ടിയുടെ പ്രസ്താവന. ആഞ്ചലോട്ടിക്ക് കീഴിൽ നേരത്തെ കളിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ അദ്ദേഹത്തിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.

Advertisement