ന്യൂകാസിൽ യുണൈറ്റഡ് ഒരു വലിയ ട്രാംസ്ഫർ കൂടെ പൂർത്തിയാക്കി. അവരുടെ പ്രധാന ട്രാൻസ്ഫർ ടാർഗറ്റുകളിൽ ഒന്നായ ലെസ്റ്റർ സിറ്റിയുടെ വിങ്ങർ ഹാർവി ബാൺസിനെ ആണ് എഡി ഹോയുടെ ടീം സ്വന്തമാക്കിയത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടതിനാൽ ആണ് ലെസ്റ്ററിന്റെ പ്രധാന താരമായ ബാർൻസ് ക്ലബ് വിട്ടത്.
ബാർൻസിനായി £38 മില്യൺ ആണ് ട്രാൻസ്ഫർ ഫീസായി ലെസ്റ്ററിനു ലഭിക്കുക. 2028 വരെയുള്ള കരാർ ബാർൺസ് ഒപ്പുവെച്ചു കഴിഞ്ഞു. ഇംഗ്ലണ്ട് ഇന്റർനാഷണൽ കഴിഞ്ഞ സീസണിൽ 34 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്തിരുന്നു. 25കാരൻ 2007 മുതൽ ലെസ്റ്ററിന്റെ താരമാണ്. 2016ൽ അവരുടെ സീനിയർ ടീമിനൊപ്പം എത്തി. വിങ്ങിലും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാണ്.
Harvey's here! 🤩 pic.twitter.com/71Z5NFg4tA
— Newcastle United FC (@NUFC) July 23, 2023
മുമ്പ് വെസ്റ്റ് ബ്രോമിലും ബ്രാൻസ്ലിയും ലോണിൽ കളിച്ചും നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായി ഒരു മത്സരം മാത്രമാണ് ഇതുവരെ കളിച്ചത്.