16കാരന് 10 മില്യൺ, വണ്ടർ കിഡിനെ റാഞ്ചി മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

16കാരനായ ഒരു വണ്ടർ കിഡിനെ സ്വന്തമാക്കൊയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അതും 10 മില്യണോളം ചിലവഴിച്ചു കൊണ്ട്. എ എസ് മൊണാക്കോയുടെ അക്കാദമിയിൽ തകർത്തു കളിക്കുന്ന ഹാനിബൽ മെജ്ബ്രിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. മൊണാക്കോയിൽ കരാർ തർക്കമുണ്ടായതിനെ തുടർന്ന് ക്ലബ് വിടാം ഒരുങ്ങിയ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുകയായിരുന്നു.

ഫ്രാൻസിന്റെ അണ്ടർ 16 ടീമിലെ അംഗമാണ് ഹാന്നിബൽ. വലിയ ഭാവി തന്നെ താരത്തിന് പ്രവചിക്കപ്പെടുന്നു. താരത്തിന്റെ ആഡ് ഓണുകൾ അടക്കം 10മില്യണോളം ആകും ആകെ ട്രാൻസ്ഫർ തുക. തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 18 ടീമിൽ ആകും ഹാന്നിബൽ കളിക്കുക.