മെസ്സി അല്ല റൊണാൾഡോ ആണ് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരം എന്ന് കോഹ്ലി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ഫുട്ബോളിലെ ഏറ്റവും വലിയ ചോദ്യത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മറുപടി. ക്രിസ്റ്റ്യാനോ റൊണാൾഡോ ആണോ ലയണൽ മെസ്സി ആണോ ഈ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർ എന്ന ചോദ്യത്തിനാണ് കോഹ്ലി ഉത്തരം നൽകിയത്. മെസ്സി അല്ല എന്നും തന്റെ കാഴ്ചപ്പാടിൽ ക്രിസ്റ്റ്യാനോ ആണ് ഈ ലോകത്തെ ഏറ്റവും മികച്ച താരം എന്നും കോഹ്ലി അഭിപ്രായപ്പെട്ടു.

ഫിഫയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കോഹ്ലിയുടെ അഭിപ്രായ പ്രകടനം. റൊണാൾഡോ സമ്പൂർണ്ണനാണ് എന്നും അദ്ദേഹത്തിന്റെ ക്ലബിനും രാജ്യത്തിനുമായുള്ള നേട്ടങ്ങൾ അത് കാണിക്കുന്നു എന്നും കോഹ്ലി പറഞ്ഞു. മെസ്സിയേക്കാൾ എല്ലാ തലത്തിലും മികവ് റൊണാൾഡോയ്ക്ക് ഉണ്ട് എന്നും കോഹ്ലി അഭിപ്രായപ്പെട്ടു. റൊണാൾഡോയുടെ കഠിന പ്രയത്നത്തിന് പകരം വെക്കാൻ ആരുമില്ല എന്നും റൊണാൾഡോ ഒരു ലീഡർ ആണെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.

റൊണാൾഡോയ്ക്ക് ഉള്ള ആത്മവിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ് എന്ന് കോഹ്ലി പറഞ്ഞു. റൊണാൾഡോയുടെയും മെസ്സിയുടെയും കാലം കഴിഞ്ഞാൽ പി എസ് ജി താരം എമ്പപ്പെ ആകും ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർ ആവുക എന്നും ഇന്ത്യൻ നായകൻ പറഞ്ഞു.