ഹാന്നിബൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ബർമിങ്ഹാം സിറ്റിയിൽ

20220829 224844

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവനിരയിൽ വലിയ പ്രതീക്ഷകളോടെ കാണപ്പെടുന്ന അറ്റാക്കിങ് താരം ഹാന്നിബൽ മെജ്ബ്രി ഈ സീസണിൽ ലോണിൽ പോകും. ചാമ്പ്യൻഷിപ്പ് ക്ലബായ ബർമിങ്ഹാം ആണ് ഹാന്നിബലിനെ സ്വന്തമാക്കിയത്. ഒരു വർഷത്തെ ലോണിലാകും താരം പോവുക. താരത്തെ സ്വന്തമാക്കാൻ വേറെ മൂന്ന് ചാമ്പ്യൻഷിപ്പ് ക്ലബുകൾ കൂടെ ശ്രമിച്ചിരുന്നു എങ്കിലും ബർമിങ്ഹാമും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നല്ല ബന്ധമായതിനാൽ താരത്തെ അങ്ങോട്ട് അയക്കാൻ ആണ് ക്ലബ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ഹാന്നിബൽ

19കാരനായ ടുണീഷ്യൻ താരം ഈ പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി മൂന്ന് മത്സരങ്ങൾ കളിച്ചിരുന്നു. എന്നാൽ ലീഗിലെ ആദ്യ നാലു മത്സരങ്ങളിൽ മാച്ച് സ്ക്വാഡിൽ എത്താൻ ആയില്ല. കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഹാന്നിബലിനും ലോൺ തന്നെ ആകും നല്ലത്. താരം അവസാന മൂന്ന് വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി മൂന്ന് സീനിയർ മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഹാന്നിബലിന്റെ കരാർ നീട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ നടത്തുന്നുണ്ട്.