ആന്റണി ഇംഗ്ലണ്ടിൽ എത്തി, ആഴ്സണലിന് എതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കും

20220829 233339

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള നീക്കം പൂർത്തിയാക്കാനായി ബ്രസീലിയൻ താരം ആന്റണി ഇംഗ്ലണ്ടിൽ എത്തി. ഇന്ന് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രെയിനിങ് ഗ്രൗണ്ടായ കാരിങ്ടണിൽ എത്തി ആന്റണി മെഡിക്കൽ പൂർത്തിയാക്കും‌. ഇന്ന് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആന്റണിയുടെ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വാരാന്ത്യത്തിൽ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും തമ്മിലുള്ള മത്സരത്തിൽ ആന്റണിയെ മാച്ച് സ്ക്വാഡിൽ ഉൾപ്പെടുത്താൻ ആണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്.

ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ ആന്റണിക്ക് കളിക്കാൻ ആകില്ല. അയാക്സിന്റെ താരത്തെ 100 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആന്റണിയുടെ ട്രാൻസ്ഫർ പൂർത്തിയാക്കുന്നതിന് പിന്നാലെ ഗോൾകീപ്പർ ഡുബ്രൊകയെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യും.