ഉത്തര കൊറിയൻ താരം ഹാൻ കാങ് സോങ്ങ് യുവന്റസിൽ. ഇറ്റാലിയൻ ക്ലബായ കലിരിയുടെ താരമായിരുന്ന ഹാനിനെ ലോൺ അടിസ്ഥാനത്തിലാണ് യുവന്റസ് സ്വന്തമാക്കിയിരിക്കുന്നത്. 2017-18 സീസണിൽ ഗോൾ നേടിക്കൊണ്ട് സീരി എയിൽ ഗോൾ നേടുന്ന ആദ്യ ഉത്തര കൊറിയൻ താരമായി ഹാൻ മാറിയിരുന്നു. ഇരുപതുകാരനായ ഹാൻ പക്ഷെ യുവന്റസിന്റെ ഒന്നാം ടീമിൽ കളിച്ചേക്കില്ല.
സീരി സിയിൽ കളിക്കുന്ന യുവന്റസ് അണ്ടർ 23 ടീമിലാകും ആദ്യ ഹാൻ കളിക്കുക. താരം ലോൺ സമയത്ത് മികവ് പുലർത്തുകയാണെങ്കിൽ സ്ഥിര കരാറിൽ യുവന്റസ് താരത്തെ സൈൻ ചെയ്യും. 2017 ആയിരുന്നു ഹാൻ കലിയരിയിൽ എത്തിയ. കഴിഞ്ഞ രണ്ട് സീസണിലും സീരി ബി ടീമുകളിൽ ലോണിൽ കളിക്കുകയായിരുന്നു ഹാൻ.