മുൻ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബൊറുസിയ ഡോർട്ട്മുണ്ടിന്റെ ഉക്രെനിയൻ താരം ആന്ദ്രെ യാർമൊലെങ്കോയെ പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാം യുണൈറ്റഡ് സ്വന്തമാക്കി. നാല് വർഷത്തെ കരാറിലാണ് യാർമൊലെങ്കോ ലണ്ടനിലേക്ക് പോകുന്നത്. ഡോർട്ട്മുണ്ടിന് വേണ്ടി ആദ്യ ആറ് മത്സരങ്ങളിൽ രണ്ടു ഗോളും നാല് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഡോർട്ട്മുണ്ട് കോച്ചായ ബോഷ് പുറത്ത് പോയതിനു ശേഷം പരിക്കിനെ തുടർന്ന് വലഞ്ഞ യാർമൊലെങ്കോയ്ക്ക് ടീമിൽ ഇടം കിട്ടിയിരുന്നില്ല. സോക്രട്ടീസ്, കാസ്ട്രോ എന്നിവർക്ക് പിന്നാലെയാണ് യാർമൊലെങ്കോയും ഡോർട്ട്മുണ്ട് വിടുന്നത്.
Announcing Yarmolenko… #WelcomeAndriy pic.twitter.com/ZEnkm955sY
— West Ham United (@WestHam) July 11, 2018
ഉക്രെനിയൻ ദേശീയ ടീം അംഗമായ യാർമൊലെങ്കോ 69 വട്ടം ടീമിനായി ജേഴ്സിയണിഞ്ഞിട്ടുണ്ട്. 29 ഗോളുകൾ ടീമിന് വേണ്ടി നേടിയ യാർമൊലെങ്കോ ഉക്രെയിൻ പ്രീമിയർ ലീഗിലെ അക്രമണകാരിയായ ഗോൾ വേട്ടക്കാരിൽ ഒരാളാണ്. ഉക്രെയിൻ പ്രീമിയർ ലീഗിൽ 137 ഗോളുകൾ നേടിയിട്ടുണ്ട്. ഇനി ബൊറുസിയ ഡോർട്ട്മുണ്ടിന്റെ 9 നമ്പർ ജേഴ്സിയണിഞ്ഞാണ് ആന്ദ്രെ യാർമൊലെങ്കോ കളത്തിലിറങ്ങിയിരുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
