ഹമ്മൽസ് ബയേണിനോട് വിട പറഞ്ഞു, മടക്കം ഡോർട്ട്മുണ്ടിലേക്ക്

ബയേണിന്റെ ജർമ്മൻ ഡിഫൻഡർ മാറ്റ് ഹമ്മൽസ് തന്റെ പഴയ തട്ടകമായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ തിരിച്ചെത്തി. ഏതാണ്ട് 38 മില്യൺ യൂറോയുടെ കരാറിലാണ് താരം സിഗ്നൽ ഇടുന പാർക്കിൽ തിരിച്ചെത്തുന്നത്. 3 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്.

30 വയസുകാരനായ ഹമ്മൽസ് അപ്രതീക്ഷിതമായാണ് ഡോർട്ട്മുണ്ടിൽ തിരിച്ചെത്തുന്നത്. ബയേണിനൊപ്പം 3 ലീഗ് കിരീടങ്ങൾ നേടിയാണ് താരം മടങ്ങുന്നത്. ഡോർട്ട്മുണ്ടിന്റെ മുൻ ക്യാപ്റ്റനാണ് ഹമ്മൽസ്. 2016 ലാണ് ഹമ്മൽസ് ക്ലബ്ബ് ആരാധകരെ ഞെട്ടിച്ച് ബയേണിന്റെ ജേഴ്സി അണിയാൻ തയ്യാറാവുന്നത്. ബയേണിന്റെ അക്കാദമി വഴി വളർന്ന താരമാണെങ്കിലും 2009 മുതൽ 2016 വരെ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ഹമ്മൽസ്.

ലൂക്കാസ് ഹെർണാണ്ടസിന്റെ വരവോടെ ബയേണിൽ ഹമ്മൽസിന്റെ സ്ഥാനത്തിന് ഭീഷണി ഉയർന്നിരുന്നു. കഴിഞ്ഞ സീസണിൽ കേവലം 20 ലീഗ് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചത്. ഇതും ക്ലബ്ബ് വിടാൻ താരത്തെ പ്രേരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

Previous article“കേരള താരങ്ങളെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുന്നത് മാർക്കറ്റിങ്ങിനല്ല”
Next articleഖാലിദ് ജമീൽ ഇനി നോർത്ത് ഈസ്റ്റിനൊപ്പം