“കേരള താരങ്ങളെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുന്നത് മാർക്കറ്റിങ്ങിനല്ല”

കേരള ബ്ലാസ്റ്റേഴ്സ് മലയാളി താരങ്ങളെ കൂടുതൽ ആയി സ്വന്തമാക്കുന്നത് മാർക്കറ്റിങ്ങിനു വേണ്ടി അല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒ വൈരൺ ഡി സിൽവ. ദേശീയ മാധ്യമമായ ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഡി സിൽവ ഈ കാര്യം വ്യക്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിൽ താരങ്ങൾ എത്തുന്നുണ്ടെങ്കിൽ അത് അവർക്ക് ടാലന്റ് ഉള്ളത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ സീസണിൽ രാഹുൽ കെപി, ടി പി രെഹ്നേഷ്, വലീദ് എന്നിവരെ ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിട്ടുണ്ട്. ഇവരൊക്കെ ടാലന്റു കൊണ്ട് മാത്രം ടീമിൽ എത്തിയതാണെന്ന് സി ഇ ഒ പറഞ്ഞു. ഏതു ക്ലബും അവരുടെ ടീം എവിടെയാണോ ആ നാട്ടിലെ പ്രാദേശിക ടാലന്റുകൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. വരും സീസണിൽ ഇനിയും പ്രാദേശിക താരങ്ങൾ കൂടും, കാരണം കേരള ബ്ലാസ്റ്റേഴ്സ് ഗ്രാസ് റൂട്ടിൽ അത്രയ്ക്ക് പ്രവർത്തിക്കുന്നുണ്ട്. ഡിസിൽവ പറഞ്ഞു.

Previous articleഅവസാന നിമിഷത്തിൽ ഹീറോ ആയി മുഹമ്മദ് റാഫി, ചെന്നൈയിന് രക്ഷ!!
Next articleഹമ്മൽസ് ബയേണിനോട് വിട പറഞ്ഞു, മടക്കം ഡോർട്ട്മുണ്ടിലേക്ക്