ഔദ്യോഗിക പ്രഖ്യാപനം എത്തി, ഇനി ഹകൻ ഇന്റർ മിലാന്റെ താരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തുർക്കി താരം ഹകൻ ചാഹനഗ്ലുവിന്റെ ട്രാൻസ്ഫർ ഇന്റർ മിലാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈരികളായ എ സി മിലാനിൽ നിന്നാണ് ഹകൻ ഇന്റർ മിലാനിൽ എത്തുന്നത്. 2012ന് ശേഷം ആദ്യമായാണ് ഒരു താരം മിലാനിലെ ഒരു ക്ലബ് വിട്ട് നേരെ വൈരികളായ മിലാൻ ക്ലബിലേക്ക് പോകുന്നത്. എ സി മിലാന്റെ വിശ്വസ്ഥനായിരുന്ന മധ്യനിര താരം ഹകൻ ചാഹനഗ്ലു മിലാൻ ഓഫർ ചെയ്ത പുതിയ കരാർ താരം നിരസിച്ചു കൊണ്ടാണ് ഇന്റർ മിലാനിലേക്ക് പോയത്.

ഫ്രീ ഏജന്റായ ഹകൻ 2024വരെയുള്ള കരാർ ആണ് ഇന്റർ മിലാനിൽ ഒപ്പുവെച്ചത്. 5 മില്യൺ പ്രതിവർഷം വേതനം ലഭിക്കുന്ന വേതന കരാർ ആണ് ഹകന് നൽകിയിരിക്കുന്നത്. ചാഹനഗ്ലുവിന് വേണ്ടി യുവന്റസും ഇറ്റലിക്ക് നിന്ന് പുറത്ത് നിന്നുള്ള ക്ലബുകളും ഒക്കെ ഓഫറുമായി എത്തിയിരുന്നു‌. എല്ലാം നിരസിച്ചാണ് സീരി എ ചാമ്പ്യന്മാർക്കൊപ്പം ഹകൻ ചേരുന്നത്. 27കാരനായ താരം അവസാന നാലു വർഷമായി എ സി മിലാനിൽ ഉണ്ട്. ഇതിനു മുമ്പ് ജർമ്മൻ ക്ലബായ ലെവർകൂസനിലായിരുന്നു. തുർക്കിക്ക് ഒപ്പം യൂറോ കപ്പിൽ കളിച്ചെങ്കിലും ഹകന് തിളങ്ങാൻ ആയിരുന്നില്ല.