ഡോർട്ട്മുണ്ടിന്റെ സോക്രട്ടീസിനെ സ്വന്തമാക്കി ആഴ്‌സണൽ

Jyotish

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പ്രതിരോധതാരം സോക്രട്ടീസിനെ എമിറേറ്റ്സിലേക്ക് എത്തിച്ച് ആഴ്‌സണൽ. സോക്രട്ടീസിന്റെ ഡോർട്ട്മുണ്ടുമായുള്ള കരാർ അടുത്ത വർഷം വരെയുള്ളപ്പോളാണ് ഈ കൂടുമാറ്റം. 30 കാരനായ സോക്രട്ടീസ് ഗണ്ണേഴ്‌സിന്റെ പ്രതിരോധനിരയ്ക്ക് മുതൽക്കൂട്ടാവും. രണ്ടു ബുണ്ടസ് ലീഗ കിരീടങ്ങളും ഒരു ജർമ്മൻ കപ്പും ബൊറൂസിയ ഡോർട്ട്മുണ്ടിനോടൊപ്പം സോക്രട്ടീസ് നേടിയിട്ടുണ്ട്.

2013 ലാണ് വെർഡർ ബ്രെമനിൽ നിന്നും സോക്രട്ടീസ് ഡോർട്ട്മുണ്ടിലെത്തുന്നത്. AEK അതെൻസിൽ കളിയാരംഭിച്ച സോക്രട്ടീസ് ഗ്രീക്ക് ലീഗുകളിൽ കളിച്ചതിനു ശേഷം ജെനോവയിലെത്തി. രണ്ടു വർഷം ജെനോവയിലും മിലാനിലും കളിച്ചതിനു ശേഷമാണ് ബുണ്ടസ് ലീഗയിലേക്ക് സോക്രട്ടീസ് എത്തുന്നത്. ഗ്രീസിന് വേണ്ടി 79 മത്സരങ്ങൾ കളിച്ച സോക്രട്ടീസ് മൂന്നു ഗോളുകളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial