ഗുവന്ദോസി ഇനി മാഴ്സെക്കായി കളിക്കും

20210706 170212

മാഴ്സെ ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. ആഴ്സണൽ മധ്യനിര താരമായ ഗുവന്ദോസി ആണ് ഫ്രഞ്ച് ലീഗ് ക്ലബായ മാഴ്സെയിലേക്ക് എത്തിയിരിക്കുന്നത്. മാഴ്സെയുമായി താരം ഒരു വർഷത്തെ ലോൺ കരാർ ആണ് ഒപ്പുവെച്ചത്. ഒരുഅടുത്ത സീസണിൽ 10 മില്യൺ നൽകി താരത്തെ മാഴ്സെ വാങ്ങുകയും ചെയ്യും.

അവസാന സീസണ ലോണിൽ ജർമ്മൻ ക്ലബായ ഹെർത ബെർലിനിൽ ആയിരുന്നു ഗുന്ദോസി കളിച്ചിരുന്നത്. 2018ൽ ആയിരുന്നു ഗുന്ദോസി ആഴ്സണലിൽ എത്തിയത്. ഉനായ് എമിറെക്ക് കീഴിൽ നല്ല പ്രകടനം കാഴ്ചവെച്ചിരുന്ന താരത്തിന് പക്ഷെ അർട്ടേട്ടയുടെ കീഴിൽ അവസരം കിട്ടിയില്ല. പി എസ് ജിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരം ഫ്രാൻസിൽ ചെന്ന് തന്റെ കരിയർ തിരികെ നല്ല വഴിയിലാക്കാം എന്നാണ് ആഗ്രഹിക്കുന്നത്.

Previous articleബാഴ്സലോണയുടെ ഫിർപോ ഇനി ലീഡ്സ് യുണൈറ്റെഡിൽ
Next article“ലോകകപ്പ് സെമി ഫൈനലിനേക്കാൾ ആത്മവിശ്വാസം ഈ സെമി ഫൈനലിന് ഇറങ്ങുമ്പോൾ ഇംഗ്ലണ്ടിനുണ്ട്”