“ലോകകപ്പ് സെമി ഫൈനലിനേക്കാൾ ആത്മവിശ്വാസം ഈ സെമി ഫൈനലിന് ഇറങ്ങുമ്പോൾ ഇംഗ്ലണ്ടിനുണ്ട്”

20210706 141401
Credit: Twitter

നാളെ യൂറോ സെമി ഫൈനലിൽ ഡെന്മാർക്കിനെ നേരിടാൻ ഒരുങ്ങുന്ന ഇംഗ്ലണ്ട് പൂർണ്ണ ആത്മവിശ്വാസത്തിലാണ് എന്ന് ഇംഗ്ലണ്ട് സെന്റർ ബാക്ക് ഹാരി മഗ്വയർ പറഞ്ഞു. 2018 ലോകകപ്പ് സെമി ഫൈനല ക്രൊയേഷ്യയെ നേരിട്ടതിനേക്കാൾ ആത്മവിശ്വാസം തങ്ങൾക്ക് ഇപ്പോൾ ഉണ്ട് എന്ന് മഗ്വയർ പറഞ്ഞു.

“ക്രൊയേഷ്യക്ക് എതിരെ ഉണ്ടായിരുന്നതിനേക്കാൾ ആത്മവിശ്വാസത്തിലാണ് ഡെൻമാക്കിനെതിരായ മത്സരത്തിലേക്ക് ഞങ്ങൾ പോകുന്നത്” മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ പറഞ്ഞു.

“ലോകകപ്പിൽ സെമിയിൽ എത്തുമ്പോൾ തങ്ങളുടേ രാജ്യം ദീർഘകാലമായിൽ
സെമി ഫൈനലിൽ എത്തിയിരുന്നില്ല, അതിനാൽ തന്നെ അന്ന് തങ്ങളിൽ പലർക്കും വിശ്വാസം ഉണ്ടായിരുന്നില്ല. എന്നാൽ ആരാധകർ ഇപ്പോൾ കൂടുതൽ വിശ്വസിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്” മഗ്വയർ പറഞ്ഞു

“ലോകകപ്പിന്റെ സെമി ഫൈനലിൽ തോറ്റത് വളരെയധികം വേദനിപ്പിച്ചു, അതിനാൽ ഡെന്മാർക്കിനെതിരായ മത്സരം പോസിറ്റീവായി അവസാനിപ്പിക്കേണ്ടതുണ്ട്” മഗ്വയർ പറഞ്ഞു. 1966നു ശേഷം ഇംഗ്ലണ്ട് ഒരു മേജർ ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയിട്ടില്ല.

Previous articleഗുവന്ദോസി ഇനി മാഴ്സെക്കായി കളിക്കും
Next article9 പുതുമുഖ താരങ്ങളടക്കം അടിമുടി മാറ്റവുമായി ഇംഗ്ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു