ബാഴ്സലോണയുടെ ഫിർപോ ഇനി ലീഡ്സ് യുണൈറ്റെഡിൽ

Img 20210706 165851

ബാഴ്സലോണയുടെ ലെഫ്റ്റ് ബാക്ക് ജൂനിയർ ഫിർപോ ഇനി ലീഡ്സ് യുണൈറ്റെഡിൽ. നാല് വർഷത്തെ കരാറിലാണ് 24കാരനായ താരം ലീഡ്സ് യുണൈറ്റഡിൽ എത്തുന്നത്‌. കരാർ തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 15മില്ല്യണോളം നൽകിയാണ് ഫിർപോയെ എല്ലാണ്ട് റോഡിലെത്തിച്ചിരിക്കുന്നത്. ഡൊമിനിക്കൻ റിപ്പബ്ലിക് സ്വദേശിയായ ഫിർപോ സ്പാനിഷ് അണ്ടർ 21 ടീമിനൊപ്പം 2019ൽ യുവേഫ അണ്ടർ 21 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.

റിയൽ ബെറ്റിസിലെ മികച്ച പ്രകടനമാണ് ഒരു സീസൺ മുമ്പ് ക്യാമ്പ് നൂവിലെത്തിച്ചത്. ഏറെ പ്രതീക്ഷയുമായി ബാഴ്സലോണയിൽ എത്തിയ ഫിർപോയ്ക്ക് കാര്യമായി പ്രതീക്ഷ നൽകുന്ന പ്രകടനം ഒന്നും കാഴ്ചവെക്കാൻ ആയിരുന്നില്ല. അവസരങ്ങൾ ലഭിച്ചപ്പോൾ ഒക്കെ നിരാശ മാത്രമായിരുന്നു ഫിർപോ നൽകിയത്. അഞ്ച് വർഷത്തെ കരാറിൽ എത്തിയ ഫിർപോയെ വേജ് ബില്ല് തുറക്കുന്നതിന്റെ ഭാഗമായി ബാഴ്സലോണ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ബാഴ്സലോണക്കൊപ്പം കോപ്പ ഡെൽ റേ കിരീടം നേടിയ ഫിർപോ ലീഡ്സിൽ മൂന്നാം നമ്പർ ജേഴ്സി അണിയും.

Previous articleഅശുതോഷ് മെഹ്ത വീണ്ടും മോഹൻ ബഗാനിൽ
Next articleഗുവന്ദോസി ഇനി മാഴ്സെക്കായി കളിക്കും