അയാക്സിന്റെ യുവ ഡച്ച് മിഡ്ഫീൽഡർ റയാൻ ഗ്രാവൻബെർച് ബയേൺ മ്യൂണിക്കിൽ മെഡിക്കൽ പൂർത്തിയാക്കി. താരത്തിന്റെ സൈനിംഗ് ഉടൻ തന്നെ ബയേൺ ഔദ്യോഗികമായി പ്രഖ്യാപിക്കും. താരം 2027വരെയുള്ള കരാർ ബയേണിൽ ഒപ്പുവെച്ചിട്ടൂണ്ട്. 25 മില്യൺ ആകും ട്രാൻസ്ഫർ തുക.
20കാരനായ താരം 2010 മുതൽ അയാക്സിനൊപ്പം ഉണ്ട്. 2018ൽ അയാക്സിനായി സീനിയർ അരങ്ങേറ്റം നടത്തിയ ഗ്രാവൻബെർച് നൂറോളം മത്സരങ്ങൾ ക്ലബിനായി കളിച്ചു. അഞ്ച് കിരീടങ്ങളും അയാക്സിൽ നേടി. ഹോളണ്ട് ദേശീയ ടീമിനായും ഗ്രാവൻബെർച് കളിക്കുന്നുണ്ട്.