പോർച്ചുഗീസ് മുന്നേറ്റ താരം ഗോൺസാലോ ഗേഡസ് വലൻസിയ വിട്ടേക്കും. താരത്തിന് വേണ്ടി വോൾവ്സ് വലൻസിയയെ സമീപ്പിച്ചിട്ടുണ്ട്. ഇരു ടീമുകളും ചർച്ചകൾ നടത്തി വരികയാണെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം ഇരുപതിയെഴു മില്യൺ വരുന്ന ഓഫർ ആണ് വോൾവ്സ് മുന്നോട്ടു വെച്ചിരിക്കുന്നത്. വലൻസിയ ഇത് അംഗീകരിക്കാൻ ആണ് എല്ലാ സാധ്യതകളും. താരവുമായും വോൾവ്സ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. അറ്റലാന്റക്കെതിരെ കഴിഞ്ഞ പരിശീലന മത്സരത്തിനുള്ള ടീമിൽ പോർച്ചുഗീസ് താരത്തെ കോച്ച് ഗട്ടുസോ ഉൾപ്പെടുത്തിയിരുന്നില്ല. മത്സര ശേഷം താരത്തിന് പ്രിമിയർ ലീഗിൽ നിന്നും ഓഫർ ഉള്ളതായി അദ്ദേഹം അംഗീകരിച്ചു. ഉയർന്ന തുക വാഗ്ദാനം ചെയ്യുന്നത് കൊണ്ട് തന്നെ ഓഫർ തള്ളിക്കളയാൻ ആവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
വലൻസിയക്ക് വേണ്ടി അടുത്ത കാലത്ത് നടത്തിയ മികച്ച പ്രകടനം തന്നെയാണ് ഇരുപത്തഞ്ചുകാരനെ വോൾവ്സിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നത്. സീസണിൽ ടീമിനായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയത് ഈ വിങ്ങർ നേടിയത്, ആറെണ്ണം. ആകെ പതിമൂന്ന് ഗോളുകളും കണ്ടെത്തി. ബെൻഫിക്കയിലൂടെ കരിയർ ആരംഭിച്ച താരം, തുടർന്ന് പിഎസ്ജിയിലേക്കും പിന്നീട് 2017ൽ വലൻസിയയിലേക്ക് ലോണിലും എത്തി. ശേഷം ഗോൺസാലോ ഗേഡസിനെ വലൻസിയ സ്വന്തമാക്കുകയായിരുന്നു. അഞ്ചു സീസണുകളിലായി ആകെ നൂറ്റിനാല്പതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. 2015ൽ പോർച്ചുഗീസ് ദേശിയ ടീമിനായി അരങ്ങേറി. മുപ്പതോളം മത്സങ്ങളിൽ പറങ്കിപടയുടെ കുപ്പായം അണിഞ്ഞിട്ടുണ്ട്.
Story Highlight: Gonçalo Guedes deal. Valencia are prepared to accept the official proposal from Wolves.