ട്രിപ്പിൾ ജമ്പിൽ എൽദോസ് പോളിന് സ്വർണ്ണം, അബ്ദുള്ള അബൂബക്കറിന് വെള്ളി

Newsroom

20220807 164909
Download the Fanport app now!
Appstore Badge
Google Play Badge 1

കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്ക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണ്ണം. ഇന്ന് പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ നമ്മുടെ സ്വന്തം എൽദോസ് പോൾ ആണ് സ്വർണ്ണം നേടിയത്‌‌‌. 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്. തൊട്ടു പിറകിൽ അബ്ദുല്ല അബൂബക്കർ 17.02 മീറ്റർ ചാടി വെള്ളി മെഡലും സ്വന്തമാക്കി.20220807 165732

മറ്റൊരു ഇന്ത്യൻ താരമായ പ്രവീൺ ചിത്രവേൽ നാലാമതായും ഫിനിഷ് ചെയ്തു. എൽദോസ് പോൾ തന്റെ മൂന്നാമത്തെ ചാട്ടത്തിക് ആയിരുന്നു 17‌.03 കുറിച്ചത്. എൽദോസിന്റെ ആറ് ശ്രമങ്ങളിൽ 17 മീറ്റർ മാർക്ക് മറികടന്ന ഒരേയൊരു ജമ്പും ഇതായിരുന്നു. അബൂബക്കർ മത്സരത്തിലുടനീളം മെച്ചപ്പെട്ടുകൊണ്ടിരുന്നു, തന്റെ അഞ്ചാമത്തെ ശ്രമത്തിൽ ആണ് താരം വെള്ളി മെഡൽ സ്ഥാനത്തേക്ക് നീങ്ങിയത്.

Story Highlights:
Our 2 atheletes Eldhose Paul and A. Aboobacker are on podium with Gold and Silver in Men’s Triple Jump.
L