മാറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും!! പുതിയ കരാർ ഒപ്പുവച്ചു

Img 20210702 155154
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വെറ്ററൻ താരം യുവാൻ മാറ്റയ്ക്ക് ക്ലബിൽ പുതിയ കരാർ. ഒരു വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചിരിക്കുന്നത്. 33 കാരനായ താരം പ്രീമിയർ ലീഗ് വൈരികളായ ചെൽസിയിൽ നിന്ന് 2014ൽ ആയിരുന്നു യുണൈറ്റഡിൽ എത്തിയത്. താരം ഇതുവരെ ആയി 273 മത്സരങ്ങൾ ക്ലബിമായി കളിച്ചു, 51 ഗോളുകളും താരം യുണൈറ്റഡിനായി നേടി. കഴിഞ്ഞ സീസണിൽ മാറ്റ ആകെ 18 മത്സരങ്ങൾ മാത്രമെ കളിച്ചിരുന്നുള്ളൂ.

അവസാന സീസണുകളിൽ ഒക്കെ മാറ്റയ്ക്ക് ഇതുപോലെ അവസരങ്ങൾ കുറവായിരുന്നു. എങ്കിലും ഡ്രസിംഗ് റൂമിലെ പ്രധാന സാന്നിദ്ധ്യമായ മാറ്റയെ ഉപേക്ഷിക്കാൻ യുണൈറ്റഡ് തയ്യാറല്ല. മാറ്റയെ ഭാവിയിൽ ബോർഡിലെ അംഗമായി പരിഗണിക്കാനും ക്ലബിന്റെ അംബാസിഡറായി നിലനിർത്താനും ക്ലബ് ആലോചിക്കുന്നുണ്ട്.