ജോർജിയയുടെ യൂറോ കപ്പ് ഹീറോയെ മൊണാക്കോ സ്വന്തമാക്കും

Newsroom

Picsart 24 06 28 15 22 06 392
Download the Fanport app now!
Appstore Badge
Google Play Badge 1

ജോർജിയയുടെ യൂറോ കപ്പ് ഹീറോ ജോർജ്ജ് മിക്കൗട്ടാഡ്‌സെയെ ഫ്രഞ്ച് ക്ലബായ എ എസ് മൊണാക്കോ സ്വന്തമാക്കുന്നു. മെറ്റ്‌സിന്റെ താരമായ മിക്കൗട്ടാഡ്സെയെ സ്വന്തമാക്കാൻ ആയി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒരു ട്രാൻസ്ഫർ ഫീ കൂടെ ധാരണയിൽ എത്തിയാൽ നീക്കം പൂർത്തിയാക്കാനുള്ള നടപടികൾ ആരംഭിക്കും.

ജോർജിയ 24 06 28 15 21 46 794

ഇപ്പോൾ 2024 യൂറോ കപ്പിൽ ടോപ് സ്കോറർ ആണ് മിക്കൗട്ടാഡ്സെ.ന്ന ജോർജിയൻ സ്‌ട്രൈക്കറെ സൈൻ ചെയ്യാൻ 20 മില്യൺ യൂറോ വേണ്ടിവരുമെന്ന് റിപ്പോർട്ടുണ്ട്. യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ 3 ഗെയിമുകളിൽ നിന്ന് മൂന്ന് ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്ത് അവരെ പ്രീക്വാർട്ടറിൽ എത്തിക്കാൻ മിക്കൗട്ടാഡ്സെക്ക് ആയിരുന്നു.

കഴിഞ്ഞ സീസണിൽ മെറ്റ്സിനായി 14 ഗോളുകൾ നേടാൻ ആയി. പക്ഷെ മെറ്റ്സ് ഒന്നാം ഡിവിഷനിൽ നിന്ന് റിലഗേറ്റ് ആയതോടെ ക്ലബ് വിടാൻ താരം തീരുമാനിക്കുക ആയിരുന്നു.