ഗാർനറിനായി എവർട്ടണും സതാമ്പ്ടണും രംഗത്ത്

20220824 192012

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ മധ്യനിര താരം ഗാർനർ ക്ലബ് വിടും എന്ന് ഉറപ്പാകുന്നു. ഗാർനറിനായുള്ള എവർട്ടന്റെയും സതാമ്പ്ടന്റെയും ഓഫറുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കിന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഗാർനറിനെ വിൽക്കുന്നതിന് എതിരാണ് എങ്കിലും കസെമിറോ വന്നതോടെ ഗാർനർ ക്ലബ് വിടും എന്ന് ഉറപ്പായി. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ നോട്ടിങ്ഹാം ഫോറസ്റ്റിനായി ലോണിൽ കളിച്ച ഗാർനർ അവിടെ മധ്യനിരയിൽ അത്ഭുതങ്ങൾ കാണിച്ചിരുന്നു. നോട്ടിങ്ഹാം ഫോറസ്റ്റ് രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം തിരികെ പ്രീമിയർ ലീഗിൽ എത്തിയതിൽ വലിയ പങ്ക് ഗാർനറിന് ഉണ്ടായിരുന്നു.

20 മില്യൺ യൂറോ ആണ് ഗാർനറിനായി യുണൈറ്റഡ് ക്ലബുകളോട് ആവശ്യപ്പെടുന്നത്. വരും ദിവസങ്ങളിൽ ഗാർനറിന്റെ ഭാവിയിൽ അന്തിമ തീരുമാനം ഉണ്ടാകും.