ട്രാൻസ്ഫർ ഫോം തുടർന്ന് ചെൽസി, തിയാഗോ സിൽവയും എത്തുന്നു

- Advertisement -

പി എസ് ജി വിട്ട ബ്രസീലിയൻ താരം തിയാഗോ സിൽവ ചെൽസിയിലേക്ക്. താരം ചെൽസിയുടെ വാഗ്ദാനം സ്വീകരിച്ചതായി വിവിധ ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2 വർഷത്തെ കരാറാകും ചെൽസി താരത്തിന് നൽകുക. ഇറ്റാലിയൻ ക്ലബ്ബ് ഫിയോരന്റീനയും തരത്തിനായി രംഗത്ത് വന്നിരുന്നു എങ്കിലും ചെൽസിയുടെ ഓഫറും പ്രീമിയർ ലീഗിൽ കളിക്കാനുള്ള ആഗ്രഹവും സിൽവയുടെ തീരുമാനത്തിൽ നിർണായകമായി.

പുതിയ സീസണിൽ ചെൽസി സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് സിൽവ. നേരത്തെ തിമോ വേർണർ, ഹക്കിം സിയേക്, കായ് ഹാവേർട്‌സ് എന്നിവരെയും സ്വന്തമാക്കി. ഇതിൽ ഹാവേർട്സിന്റെ സൈനിനിങ് പ്രഖ്യാപനം ഏറെ വൈകാതെ പുറത്ത് വന്നേക്കും. ലോകത്തെ മികച്ച സെന്റർ ബാക്കുകളിൽ ഒരാളായി അറിയപ്പെടുന്ന സിൽവ മികച്ച ക്യാപ്റ്റൻ എന്ന പേരിലും പ്രശസ്തനാണ്. ഏറെ ഗോളുകൾ വാങ്ങിയ ചെൽസി പ്രതിരോധത്തിൽ താരത്തിന്റെ സാനിധ്യം ഗുണം ചെയ്യും എന്നാണ് ലംപാർഡിന്റെ പ്രതീക്ഷ. മുൻപ് ഇറ്റാലിയൻ ക്ലബ്ബ് മിലാന് വേണ്ടിയും കളിച്ചിട്ടുണ്ട്.

Advertisement