ഗബ്രിയേൽ ഫെർണാണ്ടസ് ഈസ്റ്റ് ബംഗാൾ വിട്ട് ഐ എസ് എല്ലിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഈസ്റ്റ് ബംഗാൾ താരം ഗബ്രിയേൽ ഫെർണാണ്ടസ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐ എസ് എല്ലിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ സീസണിലായിരുന്നു ഗബ്രിയേൽ ഈസ്റ്റ് ബംഗാളിൽ എത്തിയത്. വിങ്ങറായ താരം പൂനെയുടെ അറ്റാക്കിന് കരുത്തേകും. മുമ്പ് ഐ എസ് എല്ലിൽ മുംബൈ സിറ്റിക്കും എഫ് സി ഗോവയ്ക്കും വേണ്ടി ഗബ്രിയേൽ കളിച്ചിട്ടുണ്ട്.

ചർച്ചിൽ ബ്രദേഴ്സിലും ഈസ്റ്റ്ബംഗാളിലും സാൽഗോക്കറിലുമായിട്ടാണ് അവസാന മൂന്ന് സീസൺ ഗബ്രിയേൽ കളിച്ചത്. മുമ്പ് ഡെമ്പോ എഫ് സിയുടെയും താരമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial