ബ്രസീലിയൻ ആരാധകരുടെ കാത്തിരിപ്പിനവസാനം, ഫ്ലമെങ്കോയിലേക്ക് ഗാബിഗോൾ മടങ്ങും

Jyotish

ബ്രസീലിയൻ ആരാധകരുടെ കാത്തിരിപ്പിനവസാനമായി. ഗാബിഗോൾ ബാർബോസ ഫ്ലമെങ്കോയിലേക്ക് തിരികെ പോകും. 17 മില്ല്യൺ യൂറോയ്ക്കാണ് ഗാബിഗോളിനെ ഫ്ലമെങ്കോ ടീമിൽ എത്തിക്കുന്നത്. ഫ്ലമെങ്കോ ഗാബിഗോളിന്റെ ഫ്യൂച്ചർ സെയിലിന്റെ 20% ഇന്റർ മിലാന് നൽകേണ്ടി വരും.

ബ്രസീലിയൻ ക്ലബ്ബായ സാന്റോസിലൂടെ വളര്‍ന്ന താരം 2016ല്‍ ഇന്റര്‍ മിലാനുമായി കരാറില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ററില്‍ അധികം അവസരം ലഭിക്കാത്ത താരം ലോണില്‍ സാന്റോസിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ബെൻഫിക്കയിലും ഫ്ലമെങ്കോയിലും കളിച്ച ഗാബിഗോളിന്റെ കരിയറിൽ തിരിച്ച് വരവിന് വഴിയൊരുക്കിയത് ഫ്ലമെങ്കോയിലെ സ്പെല്ലാണ്. 43 ലീഗ് മത്സരങ്ങളിൽ 34 ഗോളടിക്കുകയും ലീഗ് കിരീടവും കോപ്പ ലിബർട്ടഡോറെസും സ്വന്തമാക്കുകയും ചെയ്തു ഗാബിഗോൾ ഫ്ലെമെങ്കോയോടൊപ്പം. പിന്നീട് ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ എത്തുകയും ചെയ്തു ഫ്ലമെങ്കോ.