സ്വാൻസി സിറ്റിയുടെ ഡിഫൻഡർ ആൽഫി മൗസൻ ഇനി ഫുൾഹാമിന്റെ ജേഴ്സി അണിയും. 20 മില്യൺ പൗണ്ട് നൽകിയാണ് ഫുൾഹാം താരത്തെ ടീമിൽ എത്തിക്കുന്നത്. നാല് വർഷത്തെ കരാറാണ് താരം പുതുതായി പ്രീമിയർ ലീഗിലേക്ക് വരുന്ന ടീമുമായി ഒപ്പിട്ടിരിക്കുന്നത്.
24 വയസുകാരനായ താരം സെന്റർ ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. പോയ സീസണിൽ സ്വാൻസി തരം താഴ്ത്തപ്പെട്ടു എങ്കിലും താരം മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ഇംഗ്ലണ്ട് അണ്ടർ 21 ടീമിലും അംഗമായിരുന്നു മൗസൻ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial